തിരുവനന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിലേയ്ക്ക് എല്ലാ പ്രകൃതി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു..പരിസ്ഥിതി ചിത്രങ്ങള്‍ എടുത്തിട്ടുള്ളവര്‍ താത്പര്യമുള്ള പക്ഷം APRIL 15 നകം കണ്‍വീനര്‍ , പരിസ്ഥിതി ഫെസ്റ്റിവല്‍..., ബ്ലോക്ക്7/526, കെ സ് എച് ബി ഫ്ലാറ്റ് , വഞ്ചിയൂര്‍ പോസ്റ്റ് -695035 എന്ന വിലാസത്തില്‍ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊള്ളുന്ന കത്ത് അയക്കണം. വിശദാംശങ്ങള്‍ക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്..

Sunday 12 March 2017

തിരുവനതപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു.

 തിരുവനതപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു.
പരിസ്ഥിതി ഫെസ്റിവലിലേക്കുള്ള എൻട്രികൾ ഏപ്രിൽ 15 വരെ അയക്കാം

 തിരുവനതപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. മെയ് 31 മുതൽ ജൂൺ 5 വരെ തിരുവന്തപുരത്തു .5 വേദികളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. ലൈതകാല അക്കദമി ആര്ട്ട് ഗാല്ലറി, റഷ്യൻ സുൽറ്റ്ൽ സെന്റർ, മാനക്കേട് സ്കൂൾ, ഐക്കഫ് സെന്റർ, ടി കെ ദിവാകരൻ സ്മാരക കേന്ദ്രം എന്നിവിടങ്ങ്ളിലയെ നടക്കുന്ന മേളയിൽ കാർട്ടൂൺ, പെയിന്റിംഗ്, ഡോക്യൂമെന്ററികൾ, ഷോർട് ഫിലിമുകൾ തുടങ്ങിയവ പ്രെദേർസിപ്പിക്കും. പെരിയാർ ബാലജനശക്യം, നാഷണൽ സർവീസ് സ്കീം ,ലയൺസ്‌ ക്ലബ് ഓഫ് ട്രിവാൻഡറും കവടിയാർ, ഐക്കഫ്, ഗാന്ധിദർശൻ കേരളം, നെഹ്‌റു യുവകേന്ദ്ര , സാഹിതി എന്നിവരാണ് സംഘാടകർ  

 തിരുവനതപുരം യൂനിയൻ രക്ഷാധികാരി അഡ്വ. പി സ് തോമസ് , ഐക്കഫ് ഡയറക്ടർ ഫാദർ ബാബു പോൾ എന്നിവർ രക്ഷാധികാരികൾ, മുൻ മന്ത്രി വി സി കബീർ മാസ്റ്റർ ( ചെയര്മാന് ) , ബിന്നി സാഹിതി
( ജനറൽ കൺവീനർ) സോമശേഖരൻ നായർ  ( ഐ ടി കോർഡിനേറ്റർ), കാർട്ടൂണിസ്റ്റ് ഹക്കൂ , ഹരി ചാരുത , റൊണാൾഡ്‌ ചന്ദ്രകുമാർ,  ഡോക്ടർ കെ ഗിരീഷ്, എബനേസർ, പരശുവക്കൽ രാധാകൃഷ്ണൻ ,ജോട്ടില ശ്രീകുമാർ  ( കൺവീനർമാർ) പ്രസാദ് എഡ്വേർഡ്, സുനിൽ കുമാർ ( ഫെസ്റിവൽ ഡിറക്ടർമാർ), ബിന്നി നാവായിക്കുളം, കുളക്കട പ്രസന്നൻ, കെ സജീവ്, ഗ്രേസ് മെർലിൻ , ഷീബ ബിജു, ലേഖ റാണി , അഡ്വ റാണി.ജെ (കോർഡിനേറ്റർസ്) സെറ മറിയം ബിന്നി (സ്ടുടെന്റ്റ് കോർഡിനേറ്റർ) അക്ഷയ് സോമൻ -വെബ് മാനേജർ എന്നിവരാണ് ഭാരവാഹികൾ


Monday 6 March 2017

പരിസ്ഥിതി ഫോട്ടോകളുടെ പ്രെദേർശനം ഒരുക്കുന്നു

സാഹിതി - ലയൺസ്‌ ക്ലബ് ഓഫ് ട്രിവാൻഡറും കവടിയാർ ഗാന്ധി ദർശൻ സമിതിയുമായീ സഹകരിച്ചു നടത്തുന്ന പരിസ്ഥിതി ഫെസ്റ്റിവലിൽ മികച്ച
പരിസ്ഥിതി ഫോട്ടോകളുടെ പ്രെദേർശനം ഒരുക്കുന്നു. ഗാലറിയിൽ പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫർ റൊണാൾഡ്‌ ചന്ദ്രകുമാർ വിവിധ സ്പോട്ടുകളിൽ നിന്നെടുത്ത ചില ഫോട്ടോകൾ കാണാം . visit sahithyefest.blogspot.in

Thursday 2 March 2017

തിരുവനന്തപുരം പരിസ്ഥിതി ഫെസ്റ്റിവല്‍



പരിസ്ഥിതി ഉത്സവിൽ ചിരിക്കാനും ചിന്തിക്കാനും കാർട്ടൂണിസ്റ്റ് ചാരുതയോടെ പരിസ്ഥിതി കാർട്ടൂണുകൾ .അതിജീവനമായ പ്രകൃതി ചൂഷണം കൊണ്ട് അനുഭവിക്കുന്ന പ്രത്യാഘാതങ്ങൾക്കു ഒരു നേർ രേഖ ..

ജീവന്റെ അവസാന കണികാ പോലും വറ്റി വരണ്ടുപോകുന്ന അവസ്ഥയിലേക്ക് നമ്മൾ ഭൂമിയെയും ഭൂമിയുടെ നിലനില്പിന്റെ ആധാരമായ ജലത്തെയും കൊണ്ടെത്തിച്ചിരിക്കുന്നു .. നമ്മുടെ മനസിനെ മാറ്റി ചിന്തിപ്പിക്കാനും മാറ്റം സൃഷ്ഠിക്കുവാനും  ഇതാ സമയ മായീ. ജൂൺ  ഒന്നുമുതൽ അഞ്ചുവരെ മണക്കാട് വൊക്കേഷണൽ ഹെയർ സെക്കന്ഡര് സ്കൂളിൽ ചരുവിന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നു 





മനുഷ്യരുടേയും മറ്റു ജീവജാലങ്ങളുടേയും നൂറുകണക്കിന് തലമുറകൾക്കു പോറ്റമ്മയും ആവാസകേന്ദ്രവുമാണ് ഈ ഭൂമി. എന്നാൽ ഈ ആവാസവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി വിഷയങ്ങൾ വലിയൊരു ചോദ്യചിഹ്നമായി നമ്മുടെ മുമ്പിൽ നിലനിൽക്കുന്ന വർത്തമാനകാല യാഥാർഥ്യത്തിൻമേലാണ് നാം ജീവിക്കുന്നത് ആഗോളതാപനം മുതൽ കാലാവസ്ഥാമാറ്റംവരെയുള്ള നിരവധി പ്രശ്ശനങ്ങൾ ഭൂമിയിലെ ജീവിതം ദുഷ്കരമാക്കിക്കൊണ്ടിരിക്കുന്നു നമ്മുടെ നാട്ടിലെ പ്രകൃതിയിലെ വിസ്മയങ്ങളായ തുമ്പികൾ, തവളകൾ, മീനുകൾ, പക്ഷികൾ, കണ്ടലുകൾ, നീർത്തടങ്ങൾ, കായലുകൾ, നദികൾ,തോടുകൾ, ആടുകൾ,പശുക്കൾ, മൃഗങ്ങൾ, വനങ്ങൾ, മലകൾ, പുൽമേടുകൾ എന്നിവയെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തെല്ലാമുണ്ടായിരുന്നോ അവയെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമാകുന്ന കാഴ്ച നമ്മെ ഭയപ്പെടുത്തുന്നു.പ്രകൃതിയുടെ ഇന്നത്തെ ഗുരുതരമായ പ്രശ്നങ്ങളുടെ ഒരു നേർക്കാഴ്ചയാണ് തിരുവനന്തപുരം പരിസ്ഥിതി ഫെസ്റ്റിവൽ. മണ്ണിനെ നശിപ്പിക്കുന്ന രാസവളപ്രയോഗവും അത് ഉയർത്തുന്ന പരിസ്ഥിതിപ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യുന്നു. പ്ലാസ്റ്റിക്കും അനുബന്ധ ഭൗമിക പ്രശ്നങ്ങളും അതുയർത്തുന്ന ചോദ്യങ്ങളും ഇവിടെ ഗൗരവമായി ചർച്ച ചെയ്യുന്നു. ഇതിനുവേണ്ടി അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ സ്കൂൾ വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ നിർമിച്ച ചലച്ചിത്രങ്ങളും ഷോർട്ഫിലുമുകളും കാർട്ടൂണുകളും പെയിന്റിങ്ങുകളും എല്ലാമുൾക്കൊള്ളുന്നതാണ് ഈ പരിസ്ഥിതി ഫെസ്റ്റിവൽതിരുവനന്തപുരത്തെ നാല് വേദികളിലായി നടക്കുന്ന ഈ മേളയിൽ പതിനായിരത്തിലധികം വിദ്യാർഥികളും പരിസ്ഥിതി സ്‌നേഹികളും പങ്കെടുക്കുന്നതാണ് തിരുവന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ ഭാഗമായീ ഷോർട് ഫിലിം , ഡോക്യുമെന്ററി ഫെസ്റ്റിവൽ ജൂൺ.2-4.വരെ തിരുവനതപുരം കേന്ദ്രമാക്കി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും നിർമിച്ച മൂന്ന് മിനിറ്റു മുതൽ പതിനഞ്ചു മിനിറ്റു വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിന് പരിഗണിക്കുന്നത്. ഇത് കൂടാതെ പൊതു വിഭാഗത്തിലും ചിത്രങ്ങൾ അയക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യക പ്രദര്‍ശനങ്ങളും വിലയിരുത്തലും ആണ് . മത്സര വിജയികൾക്ക് കെ എം മാത്യു സ്മാരക പുരസ്‌കാരങ്ങൾ നൽകുന്നതാണ്. വിദ്യാർത്ഥികളിലും യുവജനകളിലും പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമായ ബോധവൽക്കരണം നടത്തുക ആണ് പരിപാടികൊണ്ടു ഉദ്ദേശിക്കുന്നതെന്ന് .പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കൂ, ഹരി ചാരുത , എന്നിവരാണ് മേളയുടെ കോർഡിനേറ്റര്‍മാര്‍ . ശ്രീ സോമശേഖരൻ നായർ . കൊല്ലം , കെ കെ പല്ലശ്ശന പാലക്കാട്, അനൂപ് സ് കല്ലറ, ഇടുക്കി, പരശുവക്കൽ രാധാകൃഷ്ണൻ, ( ഗാന്ധി ദർശൻ സമിതി), ഫാദർ ബാബു പോൾ ( ഐക്കഫ് ) അലി സാബിറിന് ( ബെഹ്‌റ യുവ കേന്ദ്ര),ചോട്ടിലാ ശ്രീകുമാർ , ബ്ലെസ്സൺ ടി ജോൺ, അഡ്വ. എം സി ബിനുകുമാർ, കുളക്കട പ്രസന്നൻ, ഗ്രേസ് മെർലിൻവിദ്യാർത്ഥി കോർഡിനേഷൻ - അക്ഷയ് സോമൻ, അനൂജ, ജിഷ്ണു തമ്പി, എബി , അരുൺ എ. ഡി തുടങ്ങ്യവർ നേതൃത്വത്തെ നൽകുന്നു. ബിന്നി സാഹിതി ജനറൽ കൺവീനർ ആയെ പ്രവർത്തിക്കുന്നു. മുൻ മാന്റർഹ്‌രി വി സി കബീർ മാസ്റ്റർ ആണ് സംഘാടക സമിതി അധ്യക്ഷൻ.
പരിസ്ഥിതി മുഖ്യപ്രേമേയമായി ചിത്രങ്ങൾ എടുത്തിട്ടുള്ളവർ താത്പര്യമുള്ള പക്ഷം മാർച്ച് 15 നകം കൺവീനർ , പരിസ്ഥിതി ഫെസ്റ്റിവൽ..., ബ്ലോക്ക്7/526, കെ സ് എച് ബി ഫ്ലാറ്റ് , വഞ്ചിയൂർ പോസ്റ്റ് -695035 എന്ന വിലാസത്തിൽ ചിത്രങ്ങളുടെ 3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊള്ളുന്ന കത്ത് അയക്കണം.
വിശദാംശങ്ങൾക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്.

Saturday 25 February 2017

പരിസ്ഥിതി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവല്‍

എൻട്രികൾ ക്ഷണിക്കുന്നു
അവസാനതീയതി മാർച്ച് 15. 
മത്സര വിജയികൾക്ക് കെ എം മാത്യു  സ്മാരക പുരസ്‌കാരങ്ങൾ. 
പെരിയാർ ബാലജന സഖ്യ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് തിരുവന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ ഭാഗമായീ ഷോർട് ഫിലിം , ഡോക്യുമെന്ററി  ഫെസ്റ്റിവൽ ജൂൺ.2-4.വരെ തിരുവനതപുരം കേന്ദ്രമാക്കി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും നിർമിച്ച മൂന്ന് മിനിറ്റു മുതൽ പതിനഞ്ചു മിനിറ്റു വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിന് പരിഗണിക്കുന്നത്. ഇത് കൂടാതെ പൊതു വിഭാഗത്തിലും ചിത്രങ്ങൾ അയക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യക പ്രദര്‍ശനങ്ങളും വിലയിരുത്തലും ആണ് . മത്സര വിജയികൾക്ക് കെ എം മാത്യു  സ്മാരക പുരസ്‌കാരങ്ങൾ നൽകുന്നതാണ്. വിദ്യാർത്ഥികളിലും യുവജനകളിലും പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമായ ബോധവൽക്കരണം നടത്തുക ആണ് പരിപാടികൊണ്ടു ഉദ്ദേശിക്കുന്നതെന്ന് തിരുവന്തപുരം യൂണിയൻ രക്ഷാധികാരി അഡ്വ പി എസ്  തോമസും സെക്രട്ടറി സെറ മറിയം ബിന്നിയും  പറഞ്ഞു.  പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കൂ, ഹരി ചാരുത , എന്നിവരാണ് മേളയുടെ കോർഡിനേറ്റര്‍മാര്‍ . ഫെസ്റ്റിവലിന് ശേഷം ബാലജ സഖ്യങ്ങൾക്കും ശാഖകളിലും സൗകര്യ പ്രദമായ സ്ഥലങ്ങളിൽ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായീ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാവും. പരിസ്ഥിതി മുഖ്യപ്രേമേയമായീ  ചിത്രങ്ങൾ എടുത്തിട്ടുള്ളവർ താത്പര്യമുള്ള പക്ഷം മാർച്ച് 15 നകം കൺവീനർ , പരിസ്ഥിതി ഫെസ്റ്റിവൽ..., ബ്ലോക്ക്7/526, കെ സ്  എച് ബി ഫ്ലാറ്റ് , വഞ്ചിയൂർ പോസ്റ്റ് -695035 എന്ന വിലാസത്തിൽ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊള്ളുന്ന കത്ത് അയക്കണം. വിശദാംശങ്ങൾക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്.